---
title: "കേരളം റഡി ; തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ, കണ്ണൂർ ഉൾപ്പടെ 7 ജില്ലകളിൽ 11ന്"
english_title: "Kerala is ready; Local body elections on December 9 and 11, 7 districts including Kannur on the 11th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325245/Kerala is ready; Local body elections on December 9 and 11, 7 districts including Kannur on the 11th"
published_at: "2025-11-10T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69119050a8f6a_1000972953.jpg"
keywords: []
---

# കേരളം റഡി ; തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ, കണ്ണൂർ ഉൾപ്പടെ 7 ജില്ലകളിൽ 11ന്

> **Lead Summary:** തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനം തിട്ട, ആലപ്പുഴ, ഇടുക്കി, ഏറണാകുളം അടക്കം 7 ജില്ലകളിൽ ഡിസം 9 നും, കണ്ണൂർ അടക്കം മറ്റ് 7 ജില്ലകളിൽ 11 നും തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ 13ന് നടക്കും

## Article Content

തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനം തിട്ട, ആലപ്പുഴ, ഇടുക്കി, ഏറണാകുളം അടക്കം 7 ജില്ലകളിൽ ഡിസം 9 നും, കണ്ണൂർ അടക്കം മറ്റ് 7 ജില്ലകളിൽ 11 നും തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ 13ന് നടക്കും

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പൂർത്തിയാക്കി. അന്തിമ വോട്ടർപ്പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടിച്ചേർക്കലുകൾക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകൾകൂടി പരിഗണിച്ച് 14ന് അനുബന്ധ പട്ടിക പ്രസിദ്ധീക രിക്കും.

2020 ഡിസംബർ 21നാണ് നിലവിലുള്ള ഭരണസമിതി കൾ ചുമതലയേറ്റത്. പുതിയ സമിതികൾ ഡിസംബർ 21ന് ചുമതലയേൽക്കണം. അതി നുമുമ്പ് ഫലം പ്രഖ്യാപിച്ച്, പുതിയ ഭരണസമിതികൾ തെരഞ്ഞെടുക്കപ്പെട്ടതായി വിജ്ഞാപനം ഇറക്കുകയും വേണം. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ് കോർപറേഷൻ എന്നിവിടങ്ങ ളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. മട്ടന്നൂർ മുനിസി പ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325245/Kerala is ready; Local body elections on December 9 and 11, 7 districts including Kannur on the 11th)